ആകെ മൂന്ന് ദിവസം, ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു
തുടർച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും ഈ അവധി ബാധകമാണ്.

മസ്കറ്റ്: ഒമാനില്‍ ഇസ്‌റാഅ് മിഅ്‌റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ജനുവരി 30നാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ മന്ത്രാലയമാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. ജനുവരി 30 വ്യാഴാഴ്ച ആയതിനാല്‍ വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.
Read Also - ഒമാനില്‍ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
