മസ്‍കത്ത്: ഒമാനില്‍ ജനുവരി മാസത്തേക്കുള്ള ഇന്ധനവില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. ഡിസംബറിലെ വില തന്നെ മാറ്റമില്ലാതെ ജനുവരിയിലും തുടരാനാണ് തിരുമാനം. ഇതനുസരിച്ച് എം 95 പെട്രോളിന് 194 ബൈസയും എം 90 പെട്രോളിന് 180 ബൈസയും നല്‍കണം. ഡീസനില് 209 ബൈസയായിരിക്കും വില.