മസ്‍കത്ത്: ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് ഒമാനില്‍ മാര്‍ച്ച് 22ന് പൊതു അവധി പ്രഖ്യാപിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹിജ്റ കലണ്ടര്‍ പ്രകാരമുള്ള റജബ് 27നാണ് അവധി. ഇത് മാര്‍ച്ച് 22 ഞായറാഴ്ചയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാര്‍, പൊതു സ്ഥാപനങ്ങള്‍, സര്‍ക്കാറുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.