Asianet News MalayalamAsianet News Malayalam

തുടർച്ചയായി​ മൂന്ന്​ ദിവസം അവധി; സര്‍ക്കാര്‍-സ്വകാര്യ മേഖലകൾക്ക് ബാധകം, പൊതു അവധി പ്രഖ്യാപിച്ച് ഈ ഗൾഫ് രാജ്യം

വാരാന്ത്യ അവധി ദിനങ്ങളുൾപ്പെടെ തുടർച്ചയായി​ മൂന്ന്​ ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ലഭിക്കുക.

oman announces  Israa Wal Miraj holiday
Author
First Published Feb 1, 2024, 3:45 PM IST

മസ്കറ്റ്: ഒമാനിൽ ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ട്, വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച്  ഫെബ്രുവരി 8 വ്യാഴാഴ്ച ഒമാനിൽ  പൊതു-സ്വകാര്യ മേഖലകൾക്ക്  അവധി പ്രഖ്യാപിച്ചിരിക്കുന്നതായി ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കി. വാരാന്ത്യ അവധി ദിനങ്ങളുൾപ്പെടെ തുടർച്ചയായി​ മൂന്ന്​ ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ഒമാനിൽ ലഭിക്കുക.

Read Also -   ശൈഖ് മുഹമ്മദ് നല്‍കിയ 27 ഏക്കറില്‍ കൂറ്റന്‍ ഹിന്ദു ക്ഷേത്രം, ഉദ്ഘാടനം മോദി; വിസ്മയമായി ബാപ്സ് ഹിന്ദു മന്ദിര്‍

പ്രവാസി മലയാളികൾക്ക് സന്തോഷ വാര്‍ത്ത; തിരുവനന്തപുരത്തേക്ക് സര്‍വീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി പ്രമുഖ എയര്‍ലൈൻ

മസ്കറ്റ്: തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍റെ ദേശീയ വിമാന കമ്പനി ഒമാന്‍ എയര്‍. ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. ഞായര്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ നടത്തുക. 

ശരാശരി 100 റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ തിരുവനന്തപുരം സെക്ടറില്‍ സര്‍വീസ് തുടങ്ങിയതോടെ ഒമാന്‍ എയര്‍ ഈ റൂട്ടില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. തിരുവനന്തപുരത്തിന് പുറമെ ലഖ്നോവിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

അതേസമയം സിയാല്‍കോട്ടിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇസ്‌ലാമാബാദ്, ലാഹോര്‍, കൊളംബോ, ചിറ്റാഗോഗ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് ട്രാബ്‌സോണിലേക്കും ശൈത്യകാലത്ത് സൂറിക്, മാലി സെക്ടറുകളിലേക്കും സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരത്തേക്ക് മസ്‌കത്തില്‍ നിന്നും ഒമാന്‍ എയറിന് പുറമെ എയര്‍ ഇന്ത്യ എക്‌സ്പ്രസും സലാം എയറും നിലവില്‍ സര്‍വീസ് നടത്തിവരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

Latest Videos
Follow Us:
Download App:
  • android
  • ios