വിദേശികളുടെ തൊഴിൽ നിയമങ്ങളും താമസ കുടിയേറ്റ  നടപടിക്രമങ്ങളും  ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 41 പേരെയാണ് സ്‌പെഷ്യൽ ടാസ്‌ക് പോലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി  അറസ്റ്റ് ചെയ്തിട്ടുള്ളത്.

മസ്കറ്റ്: ഒമാനിൽ കുടിയേറ്റ നടപടിക്രമങ്ങളും തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 41 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ അൽ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്.

വിദേശികളുടെ തൊഴിൽ നിയമങ്ങളും താമസ കുടിയേറ്റ നടപടിക്രമങ്ങളും ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 41 പേരെയാണ് സ്‌പെഷ്യൽ ടാസ്‌ക് പോലീസ് യൂണിറ്റിൻറെ സഹകരണത്തോട് കൂടി അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

Read Also -  പല തവണ മുന്നറിയിപ്പ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം തുടരുന്നു; അനധികൃത ടാക്സി, 648 ഡ്രൈവര്‍മാര്‍ കൂടി അറസ്റ്റിൽ

ഒമാനില്‍ ചൂതാട്ടം നടത്തിയ 19 പ്രവാസികള്‍ പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ടാണ് 19 പ്രവാസികളെ അറസ്റ്റ് ചെയ്തത്.

ഏഷ്യന്‍ വംശജരായ പ്രതികളെ അല്‍ കാമില്‍ അല്‍ വാഫി വിലായത്തില്‍ നിന്ന് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം