തൊഴില്‍ നിയമത്തിലുള്ള ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരമാണ് ബലി പെരുന്നാളിന് മുന്നോടിയായി നേരത്തെ ശമ്പളം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
മസ്‍കത്ത്: ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കണമെന്ന് നിര്‍ദേശം. ജൂണ്‍ 25നോ അല്ലെങ്കില്‍ അതിന് മുമ്പോ ശമ്പളം നല്‍കാനാണ് ഒമാനിലെ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് തൊഴില്‍ മന്ത്രാലയം പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുമുണ്ട്.
ഒമാനിലെ തൊഴില്‍ നിയമത്തിലുള്ള ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരമാണ് ബലി പെരുന്നാളിന് മുന്നോടിയായി നേരത്തെ ശമ്പളം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സമാനമായ നിര്‍ദേശം കുവൈത്ത് അധികൃതരും നല്‍കിയിരുന്നു. പെരുന്നാളിന് മുമ്പ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാകുമെന്നായിരുന്നു കുവൈത്തിലെ അറിയിപ്പ്. ഒമാന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ജൂണ്‍ 28 ബുധനാഴ്ചയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 27 ചൊവ്വാഴ്ച നടക്കും.
Read also: ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
