അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് 231 കഞ്ചാവ് പൊതികളാണ് പിടിച്ചെടുത്തത്.

മസ്‌കറ്റ്: ഒമാനില്‍ കഞ്ചാവ് വേട്ട. ബീച്ചില്‍ വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവ് പിടികൂടിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് 231 കഞ്ചാവ് പൊതികളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി.

Scroll to load tweet…

ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാര്‍ഡ് പൊലീസ് ലഹരിമരുന്ന് കടത്തിയ ഒരു ബോട്ട് പിടിച്ചെടുത്തിരുന്നു. 1,026 ഖാട്ട് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഒമാനിലെ സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പൊലീസും സംയുക്തമായി ലഹരിക്കടത്ത് സംഘത്തെ വലയിലാക്കിയിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിച്ചുണ്ട്. 

താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് കുവൈത്തില്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. രാജ്യത്തെ ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്‍ഡിലാണ് ഇയാള്‍ പിടിയിലായത്. 100 ഗ്രാം കഞ്ചാവും 50 ഗ്രാം കഞ്ചാവ് ഓയിലും കഞ്ചാവ് ചെടിയുടെ വിത്തുകളും വിവിധ അളവിലുള്ള ഒന്‍പത് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

കഞ്ചാവ് ചെടികള്‍ക്ക് വളരാനുള്ള ചൂടും വെളിച്ചവും ക്രമീകരിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളോടെയായിരുന്നു താമസ സ്ഥലത്ത് യുവാവിന്റെ കഞ്ചാവ് കൃഷി. ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. വില്‍പന നടത്താന്‍ വേണ്ടിയാണ് കഞ്ചാവ് കൃഷി ചെയ്‍തിരുന്നതെന്ന് യുവാവ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.