ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. പൊതുസ്ഥലങ്ങളിലെ എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മസ്‌കറ്റ്: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍(Omicron) റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഒമാന്‍(Oman). പള്ളികള്‍, ഹാളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവാഹ(marriage), മരണാനന്തര ചടങ്ങുകള്‍(mourning events) നടത്തുന്നത് വിലക്കിയതായി കൊവിഡ് പ്രതിരോധം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സുപ്രീം കമ്മറ്റി അറിയിച്ചു.
ഇന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. പൊതുസ്ഥലങ്ങളിലെ എല്ലാ ഒത്തുചേരലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍
അബുദാബി: യുഎഇയിലെ(UAE) മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് (Abu Dhabi)പ്രവേശിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍. ഇവര്‍ക്ക് കൊവിഡ് 19 (Covid 19)ലക്ഷണങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രത്യേക പരിശോധന ഉണ്ടാകുമെന്ന് അബുദാബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു.
അബുദാബിയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഇഡിഇ സ്‌കാനറുപയോഗിച്ചായിരിക്കും പരിശോധനകള്‍ നടത്തുക. കൊവിഡ് രോഗബാധ ഉണ്ടെന്ന് സംശയം തോന്നിയാല്‍ റോഡരികിലെ കേന്ദ്രത്തില്‍ ഉടന്‍ തന്നെ ആന്റിജന്‍ പരിശോധന സൗജന്യമായി നടത്തും. ഇതിന്റെ ഫലം 20 മിനിറ്റിനുള്ളില്‍ ലഭിക്കും. ഡിസംബര്‍ 19 മുതല്‍ ഈ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായ കൊവിഡ് പരിശോധനകള്‍, സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തല്‍, ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക്, പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ പാസ് നടപ്പിലാക്കിയത് എന്നിങ്ങനെ വിവിധ കൊവിഡ് പ്രതിരോധ നടപടികളിലൂടെയാണ് അബുദാബി എമിറേറ്റില്‍ ഏറ്റവും കുറഞ്ഞ കൊവിഡ് രോഗബാധ നിരക്ക് കൈവരിക്കാനായതെന്ന് അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു.
