ഞായറാഴ്ചയാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ കടലില്‍ വീണത്. സലാലയിലെ വിനോദസഞ്ചാര കേന്ദ്രമായ മുഗ്‍സെയിലിലായിരുന്നു അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന ഇവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലില്‍ വീണത്.

മസ്‍കത്ത്: ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഇനിയും കണ്ടെത്താനുള്ള മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആകെ അഞ്ച് പേരെയാണ് കടലില്‍ കാണാതായത്.

ഞായറാഴ്ചയാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ കടലില്‍ വീണത്. സലാലയിലെ വിനോദസഞ്ചാര കേന്ദ്രമായ മുഗ്‍സെയിലിലായിരുന്നു അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന ഇവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലില്‍ വീണത്.

Scroll to load tweet…

യുഎഇയില്‍ നിന്നും അവധി ആഘോഷിക്കാനായി ഒമാനിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ ഉത്തരേന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ശക്തമായ തിരമാലകളില്‍ അകപ്പെട്ട മൂന്ന് പേരെ ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തുകയും ചെയ്‍തു. അവശേഷിച്ച അഞ്ച് പേരെയാണ് കടലില്‍ കാണാതായത്. 

Scroll to load tweet…

കടലില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ചൊവ്വാഴ്ച ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പേരുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രതികൂല കാലാവസ്ഥയും കടല്‍ പ്രക്ഷുബ്ധമാകുന്നതും തെരച്ചില്‍ കൂടുതല്‍ ദുഷ്‍കരമാക്കുന്നുണ്ട്.

Read also:  സൗദി അറേബ്യയില്‍ വാഹനാപകടം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു

കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.