സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഒമാന്‍ കസ്റ്റംസ് അറിയിച്ചു. 

മസ്കറ്റ്: ഒമാനില്‍ തപാല്‍ പാര്‍സലില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടികൂടി. ഒരു കിലോഗ്രാം ലഹരിമരുന്നാണ് പിടികൂടിയത്. കസ്റ്റംസ് അധികൃതരാണ് പാര്‍സലിലെത്തിയ മയക്കമരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഒമാന്‍ കസ്റ്റംസ് അറിയിച്ചു. 

Read Also -  ഭാര്യയെ കാണാനില്ലെന്ന് പരാതി, തെരച്ചിലിൽ കണ്ടത് മൃതദേഹം; കുളിമുറിയിൽ ഉപേക്ഷിച്ചെന്ന് ഭർത്താവ്, അന്വേഷണം

വില കോടികൾ! റെയ്ഡിൽ കുടുങ്ങിയത് നാലുപേര്‍, വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 84 കിലോഗ്രാം മയക്കുമരുന്ന്

മനാമ: അഞ്ച് ലക്ഷം ബഹ്റൈന്‍ ദിനാര്‍ (11 കോടി ഇന്ത്യന്‍ രൂപ) വിലയുള്ള മയക്കുമരുന്നുമായി നാലുപേര്‍ ബഹ്റൈനില്‍ പിടിയില്‍. 18,500 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളടക്കം ആകെ 84 കിലോഗ്രാം ലഹരിമരുന്നാണ് റെയ്ഡില്‍ ആന്‍റി നാര്‍കോട്ടിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സി​ന്റെ കീ​ഴി​ലു​ള്ള ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​ നി​ന്ന് 18,500 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​കളുള്‍പ്പെടെ 84 കി​ലോ​ഗ്രാം മ​യ​ക്കു​മ​രു​ന്ന് പ​ദാ​ർ​ഥ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഏകദേശം 5 ലക്ഷം ദിനാര്‍ വിലവരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. പ്രതികളെ നിയമനടപടികള്‍ക്ക് വിധേയമാക്കും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം