ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നതായി കസ്റ്റംസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

മസ്കറ്റ്: ഒമാനില്‍ തപാല്‍ വഴി പാര്‍സലായെത്തിയ പൊതിയില്‍ ഒളിപ്പിച്ചത് 2.07 കിലോഗ്രാം കഞ്ചാവ്. ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 

ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 2.07 കിലോ കഞ്ചാവ് പിടികൂടിയതായി ഒമാന്‍ കസ്റ്റംസ് പ്രസ്താവനയില്‍ അറിയിച്ചു. പാര്‍സലില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നതായി കസ്റ്റംസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

Read Also -  ടയർ പഞ്ചറായി; വണ്ടി നിർത്തി പരിശോധിക്കുന്നതിനിടെ പിന്നിൽ നിന്ന് വാഹനമിടിച്ച് ഇന്ത്യൻ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു

https://www.youtube.com/watch?v=QJ9td48fqXQ