Asianet News MalayalamAsianet News Malayalam

മൂന്ന് ദിവസത്തെ ദുഃഖാചരണം; കുവൈത്ത് അമീറിൻറെ നിര്യാണത്തിൽ അനുശോചിച്ച് ഒമാൻ

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേശീയ  പതാകകൾ പകുതി താഴ്ത്തിക്കെട്ടും.

oman declares three day mourning over death of emir of kuwait
Author
First Published Dec 16, 2023, 7:55 PM IST

മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബിർ അൽ-സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഡിസംബർ 16 ശനിയാഴ്ച മുതൽ ഡിസംബർ 18 തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തേക്ക് ഒമാൻ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ജോലികളും നിർത്തിവെക്കും. ഡിസംബർ 19 ചൊവ്വാഴ്ചയാകും ജോലി പുനരാരംഭിക്കും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേശീയ  പതാകകൾ പകുതി താഴ്ത്തിക്കെട്ടും. 

കുവൈത്ത് അമീർ ശൈഖ് നവാഫ് അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹിൻറെ നിര്യാണത്തെ തുടർന്ന് കുവൈത്തിൽ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. ക്യാബിനറ്റ് അഫയേഴ്സ് മന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. നാളെ (ഞായറാഴ്ച) മുതൽ ചൊവ്വാഴ്ച വരെയാണ് അവധി. യുഇഎയിലും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍, യുഎഇ എംബസികളിലും നയതന്ത്ര വിഭാഗങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. 

Read Also -  അരനൂറ്റാണ്ടിന്റെ ഭരണപരിചയം; വിടവാങ്ങിയത് രാജ്യത്തിൻറെ പ്രിയപ്പെട്ട ഭരണാധികാരി

ഭരണരംഗത്ത് വിവിധ ചുമതലകളിൽ അരനൂറ്റാണ്ടിലധികം പരിചയ സമ്പത്തുള്ള ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബി‍‍‍‍ര്‍ അൽ സബാഹ് കുവൈത്തിന്റെ പതിനാറാം അമീറായി ചുമതലയിലിരിക്കെയാണ് വിടവാങ്ങിയത്.  86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അമീർ. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം... 

Latest Videos
Follow Us:
Download App:
  • android
  • ios