ശനിയാഴ്ച രാവിലെ അഞ്ച് മണി മുതല്‍ വിലക്ക് നീക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റി അറിയിച്ചു. 

മസ്‌കറ്റ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ നടപ്പാക്കിയ രാത്രികാല സഞ്ചാര നിയന്ത്രണം ഇന്ന് അവസാനിക്കും. ശനിയാഴ്ച രാവിലെ അഞ്ച് മണി മുതല്‍ വിലക്ക് നീക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. രാത്രി ഒന്‍പത് മണി മുതൽ പുലർച്ചെ അഞ്ചുവരെയായിരുന്നു നിലവിലെ നിയന്ത്രണം. ഒമാനിലെ ഗവര്‍ണറേറ്റുകൾക്കിടയിൽ നിലവിലുണ്ടായിരുന്ന സഞ്ചാര വിലക്ക് നേരത്തെ ഒഴിവാക്കിയിരുന്നു.

ഒമാനില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ മുതല്‍

കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നത് അന്താരാഷ്ട്ര അംഗീകാരവും സുരക്ഷയും പരിഗണിച്ചെന്ന് ഒമാൻ ആരോഗ്യമന്ത്രി