അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അവകാശപ്പെട്ട പണം തട്ടിയെടുത്ത് തന്റെ വ്യക്തിപരമായ നേട്ടത്തിനായി ദുരുപയോഗം ചെയ്‍തെന്നാണ് കണ്ടെത്തിയത്.
മസ്‍കത്ത്: അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അര്‍ഹതപ്പെട്ട പണം (funds meant for orphans and minors) സ്വന്തം പോക്കറ്റിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒമാനില്‍ (Oman government employee) ശിക്ഷ. അഞ്ച് വര്‍ഷം തടനും 12 ലക്ഷം ഒമാനി റിയാല്‍ (23.48 കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയുമാണ് വിധിച്ചത്. കള്ളപ്പണ കേസിലും (money laundering case) കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും (Dismissed from job) ഭാവിയില്‍ സര്‍ക്കാര്‍ ജോലികള്‍ നേടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്‍തിട്ടുണ്ട്.
അനാഥകള്‍ക്കും മറ്റ് കുട്ടികള്‍ക്കും അവകാശപ്പെട്ട പണം തട്ടിയെടുത്ത് തന്റെ വ്യക്തിപരമായ നേട്ടത്തിനായി ദുരുപയോഗം ചെയ്‍തെന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് ഒമാനിലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ ആന്റ് അഡ്‍മിനിസ്‍ട്രേറ്റീവ് ഓഡിറ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ കള്ളപ്പണം സംബന്ധമായ മറ്റൊരു കേസിലും ഇയാള്‍ക്ക് ശിക്ഷ ലഭിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 50,000 രൂപ പിഴയുമാണ് ഈ കേസില്‍ വിധിച്ചത്.
ദോഹ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് കണ്ടെടുത്തത് നാല് കിലോ മയക്കുമരുന്ന്
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം (Hamad International Airport) വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം (Drug smuggling attempt) കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ബാഗേജില്‍ 4.70 കിലോഗ്രാം മയക്കുമരുന്നാണുണ്ടായിരുന്നത്. പിടിച്ചെടുത്ത സാധനങ്ങളും വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഖത്തര്‍ കസ്റ്റംസ് (Qatar Customs) അധികൃതര്‍ പുറത്തുവിട്ടു.
മയക്കുമരുന്നുമായി എത്തിയ യാത്രക്കാനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ട് വരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത്തരം സാധനങ്ങളുമായി എത്തുന്നവരെ കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങള്‍ ലക്ഷ്യമാക്കുകയും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്‍തിട്ടുണ്ട്. കള്ളക്കടത്തുകാരെ അവരുടെ ശരീര ഭാഷയില്‍ നിന്നുതന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. കള്ളക്കടത്തുകാര്‍ അവലംബിക്കുന്ന ഏറ്റവും പുതിയ രീതികള്‍ വരെ മനസിലാക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
ഹൂതികളുമായി ബന്ധം; അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയില്‍പെടുത്തി യുഎഇ
അബുദാബി: യെമനിലെ സായുധ വിമത സംഘമായ ഹൂതികളെ (Houthi rebels) പിന്തുണയ്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് സ്ഥാപനങ്ങളെയും ഒരു വ്യക്തിയെയും തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി (approved list of persons and organisations supporting terrorism) യുഎഇ. ക്യാബിനറ്റാണ് (UAE Cabinet) ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തീവ്രവാദികള്‍ക്ക് സാമ്പത്തിക പിന്തുണയും മറ്റ് തരത്തിലുള്ള സഹായവും നല്‍കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാനുള്ള യുഎഇ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്.
തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുമായോ വ്യക്തിയുമായോ സാമ്പത്തിക, വാണിജ്യ ഇടപാടുകള്‍ ഉള്ള എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളെയും കണ്ടെത്താനും കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കാനും എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ളവരുടെ സാമ്പത്തിക ആസ്‍തികള്‍ 24 മണിക്കൂറിനിടെ മരവിപ്പിക്കുന്നത് ഉള്‍പ്പെടെ രാജ്യത്ത് പ്രാബല്യത്തിലുള്ള നിയമങ്ങള്‍ പ്രകാരം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇപ്പോള്‍ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളും വ്യക്തിയും സാധാരണ ജനങ്ങളെയും അവരുടെ വസ്‍തുവകകളെയും ആക്രമിക്കാനായി ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. അബ്‍ദോ അബ്‍ദുല്ല ദാഇല്‍ അഹ്‍മദ് എന്ന വ്യക്തിയെയാണ് പുതിയതായി തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് സ്ഥാപനങ്ങള്‍ ഇവയാണ്.
1. Al Alamiyah Express Company for Exchange & Remittance.
2. Al-Hadha Exchange Company.
3. Moaz Abdulla Dael For Import and Export.
4. Vessel: Three - Type: Bulk Carrier – IMO (9109550)
5. Peridot Shipping & Trading LLC.
