Asianet News MalayalamAsianet News Malayalam

കൊവിഡ് കണക്കുകളില്‍ ആശ്വാസത്തോടെ ഒമാൻ; ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് ആരോഗ്യമന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിൽ നിലവിൽ കൊവിഡ് ചികിത്സക്കായി 20 രോഗികൾ മാത്രമേ ഓമനിലുള്ളൂവെന്ന കണക്കും വളരെ ആശ്വാസം നൽകുന്നതാണെന്നും മന്ത്രി അഹമ്മദ് സൈദി വ്യക്തമാക്കി. 

Oman health minister thanks people for controlling covid infections in the country
Author
Muscat, First Published Sep 18, 2021, 6:39 PM IST

മസ്‍കത്ത്: ഒമാനിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. വ്യാഴാഴ്‍ച റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 41  പേർക്ക് മാത്രമാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മഹാവ്യാധിയുടെ കാര്യത്തില്‍ ആശ്വസിക്കാവുന്ന നിലയിലെത്തിയെന്നാണ് തുടർച്ചയായുള്ള ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഒമാൻ സരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ-സൈദി അഭിപ്രായപ്പെട്ടു.

തീവ്രപരിചരണ വിഭാഗങ്ങളിൽ നിലവിൽ കൊവിഡ് ചികിത്സക്കായി 20 രോഗികൾ മാത്രമേ ഓമനിലുള്ളൂവെന്ന കണക്കും വളരെ ആശ്വാസം നൽകുന്നതാണെന്നും മന്ത്രി അഹമ്മദ് സൈദി വ്യക്തമാക്കി. കൊവിഡ് മഹാവ്യാധിയെ പ്രതിരോധിക്കാൻ നടത്തിയ പരിശ്രമങ്ങളോട്  സഹകരിച്ചതിന് എല്ലാവരോടും മന്ത്രി നന്ദി  അറിയിച്ചതായും ഒമാൻ ന്യൂസ് ഏജൻസി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

Follow Us:
Download App:
  • android
  • ios