Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികൾക്കായി കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

കൊവിഡ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ പ്രവർത്തനത്തിനായി ഒരു പ്രത്യേക   പ്രവർത്തക സമിതിയെയും ആരോഗ്യ മന്ത്രാലയം നിയമിച്ചുകഴിഞ്ഞു. 

oman health ministry plans to establish a new covid hospital
Author
Muscat, First Published Jul 6, 2020, 5:34 PM IST

മസ്‍കത്ത്:  ഒമാനിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ രോഗത്തെ നേരിടാനുള്ള നടപടികളുടെ ഭാഗമായി കൊവിഡ് ആശുപത്രികൾ സ്ഥാപിക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയുള്ള 200 കിടക്കകളുള്ള  ആശുപതി തയ്യാറാക്കാനാണ് മന്ത്രാലയം ഒരുങ്ങന്നത്. 

കൊവിഡ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ പ്രവർത്തനത്തിനായി ഒരു പ്രത്യേക   പ്രവർത്തക സമിതിയെയും ആരോഗ്യ മന്ത്രാലയം നിയമിച്ചുകഴിഞ്ഞു. സ്‍പൈഷലൈസ്ഡ് മെഡിക്കൽ കെയർ ഡയറക്ടർ ജനറൽ,  റോയൽ ഹോസ്‍പിറ്റൽ ഡയറക്ടർ ജനറൽ, നഴ്‍സിങ് അഫയേഴ്‍സ് ഡയറക്ടർ ജനറൽ,  പ്രോജക്ട് ആൻഡ് എൻജിനീയറിങ് അഫയേഴ്സ് ഡയറക്ടർ ജനറൽ,  സെൻറർ ഫോർ എമർജൻസി മാനേജ്മെൻറ് ഡയറക്ടർ,  ഹോസ്പിറ്റൽ അഫയേഴ്സ് ഡയറക്ടർ,  സ്‍പൈഷലൈസ്ഡ് മെഡിക്കൽ സെന്റർ ഡയറക്ടർ  എന്നിവരാണ്  പ്രവർത്തക സമതിയിലുള്ളത് .

രാജ്യത്തെ മറ്റ് ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരെ കൊവിഡ്  ആശുപത്രിയിൽ നിയമിക്കാൻ ഗ്രൂപ്പിന് അധികാരമുള്ളതിനാൽ ഏറ്റവും മികച്ച ആശുപത്രിയായി കൊവിഡ് ആശുപത്രി മാറും. ഒമാനിൽ കൊവിഡ് രോഗം മൂലമുള്ള മരണം വർധിക്കുന്ന സാഹചര്യത്തിൽ മരണനിരക്ക് കുറക്കാൻ ആശുപത്രിക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.

Follow Us:
Download App:
  • android
  • ios