മസ്കറ്റ്: ഒമാനില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരായി ഒമാന്‍ സുപ്രിം കമ്മറ്റി കര്‍ശന നടപടികളിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി മുഖാവരണം  ധരിക്കാത്തവര്‍ക്കുള്ള പിഴ നൂറ് ഒമാനി റിയാലായി ഉയര്‍ത്തി. മുന്‍പ് ഇത് 20 ഒമാനി റിയല്‍ മാത്രമായിരുന്നു .

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഒമാന്‍ സുപ്രിം കമ്മറ്റി ഇങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചേര്‍ന്നത്. നിയമലംഘകരുടെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അധികൃതരോട് നിര്‍ദ്ദേശിച്ചു. 

കൊവിഡില്‍ ആശങ്കയൊഴിയാതെ ഒമാന്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി