ഒമാനിലെ ഇന്ത്യൻ അംബാസഡറും  റോയൽ ഒമാൻ പോലീസ് കോസ്റ്റ് ​ഗാർഡ് കമാൻഡറും കൂടിക്കാഴ്ച നടത്തി

മസ്കറ്റ്: ഒമാനും ഇന്ത്യയും സമുദ്ര സുരക്ഷാ മേഖലയിൽ സഹകരണം മെച്ചപ്പെടുത്താൻ ഒരുങ്ങുന്നു. ഇതിന്റെ ഭാ​ഗമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ ജിവി ശ്രീനിവാസ് റോയൽ ഒമാൻ പോലീസ് കോസ്റ്റ് ​ഗാർഡ് കമാൻഡർ കേണൽ അബ്ദുൽ അസീസ് അൽ ജാബ്രിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ സമുദ്ര സുരക്ഷയിലും തീരസംരക്ഷണ പ്രവർത്തനങ്ങളിലും സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇതുസംബന്ധിച്ച നിരവധി നിർദേശങ്ങൾ അംബാസഡർ ശ്രീനിവാസ് മുന്നോട്ടുവെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം