ഒമാന്‍ തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍, ഇന്‍സ്‍പെക്ഷന്‍ വകുപ്പാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. 

മസ്കത്ത്: ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യാത്തതിന് ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

ഒമാന്‍ തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍, ഇന്‍സ്‍പെക്ഷന്‍ വകുപ്പാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് പ്രതിപാദിക്കുന്ന രാജ്യത്തെ തൊഴില്‍ നിയമത്തിലെ 51-ാം വകുപ്പ് പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Read also:  ജോലിയ്ക്കിടെ മണ്ണിടിഞ്ഞു വീണ് പ്രവാസി മരിച്ചു; മൂന്ന് ദിവസത്തിനിടെ സമാനമായ അപകടങ്ങളില്‍ പൊലിഞ്ഞത് 4 ജീവനുകള്‍

വന്‍ തോതില്‍ മദ്യം കടത്തുന്നതിനിടെ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍
​​​​​​​മസ്കറ്റ്: ഒമാനില്‍ വന്‍ തോതില്‍ മദ്യം കടത്തിയ മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടിൽ മദ്യം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. 1200ല്‍ അധികം ക്യാന്‍ മദ്യം ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായ പ്രവാസികള്‍ ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയിലുള്ളത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു.