പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉള്ളവര്‍ വീട്ടില്‍ തന്നെ തുടരുകയും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും വേണം. സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കണം.

മസ്‌കറ്റ്: കൊവിഡുമായി ബന്ധപ്പെട്ട എല്ലാ കൊവിഡ് മുന്‍കരുതല്‍ നടപടികളും ഒഴിവാക്കാന്‍ ഒമാന്‍ സുപ്രീം കമ്മറ്റിയുടെ തീരുമാനം. എല്ലാ സ്ഥലങ്ങളിലെയും കൊവിഡ് മാനദണ്ഡങ്ങള്‍ എടുത്തുകളഞ്ഞു. തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി. അവരവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മാസ്‌ക് ധരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനമെടുക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ ജനങ്ങള്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നത് തുടരണമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. ഇതനുസരിച്ച് പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണമോ ഉള്ളവര്‍ വീട്ടില്‍ തന്നെ തുടരുകയും മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുകയും വേണം. സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കണം. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.

Scroll to load tweet…

തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 30 പ്രവാസികള്‍ അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 30 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും പിടിയിലായതെന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു.

നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും സംയുക്തമായി ഒരു ഫാമില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെ താമസ, തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് തുടരുകയായിരുന്ന 30 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. എല്ലാവരും ഏഷ്യന്‍, രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന വിവരം മാത്രമാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.