Asianet News MalayalamAsianet News Malayalam

ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; പ്രവാസി പിടിയില്‍

മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.

oman police arrested expatriate who tried to flee with gold and money from the shop he worked for
Author
Muscat, First Published May 17, 2021, 5:51 PM IST

മസ്‍കത്ത്: ജോലി ചെയ്‍തിരുന്ന സ്ഥാപനത്തില്‍ നിന്ന് മോഷ്‍ടിച്ച സ്വര്‍ണാഭരണങ്ങളുമായി രാജ്യം വിടാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. മസ്‍കത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.

സ്ഥാപനത്തോട് വിശ്വാസ വഞ്ചന കാണിക്കുകയും അവിടെ നിന്ന് പണവും ആഭരണങ്ങളും കൈവശപ്പെടുത്തി മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വിദേശി ജീവനക്കാരനെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിടിയിലായ പ്രതി, ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Follow Us:
Download App:
  • android
  • ios