1971ല്‍ ഐക്യരാഷ്‍ട്ര സഭയില്‍ അംഗമായതിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളുമായി ഒമാന്‍.

മസ്‍കത്ത്: ഐക്യരാഷ്ട്ര സഭയിൽ (United nations) ഒമാൻ അംഗത്വം നേടിയിട്ട് അഞ്ച് പതിറ്റാണ്ട് പൂർത്തിയാകുന്നു. അന്‍പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒമാൻ പ്രത്യേക തപാല്‍ സ്റ്റാമ്പ് (Postal stamp) പുറത്തിറക്കി. ഒമാൻ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിദേശകാര്യ മന്ത്രാലയത്തിൽ സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സഈദിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ പുതിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ഗതാഗത - വാർത്താവിനിമയ - വിവര സാങ്കേതിക മന്ത്രി എൻജിനിയർ സൈദ് ഹമൗദ് അൽ മവാലി, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാർ, ഒമാൻ പോസ്റ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഐക്യരാഷ്‍ട്ര സഭയിലെ 131 -ാമത്തെ അംഗരാജ്യമെന്ന നിലയിൽ 1971 ഒക്ടോബർ എട്ടിനാണ് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഒമാന്റെ പതാക ഉയർത്തിയത്.