മസ്കറ്റ്: ഒമാനില്‍ കൊവിഡ് 19 ബാധിച്ച് നാല് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 650 ആയി. 187 പേര്‍ക്ക് കൂടി രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 199 പേര്‍ രോഗമുക്തരായി. 

ഒമാനില്‍ ഇതുവരെ 85005 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 79608 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍  93.6 ശതമാനമാണ്. 425 പേരാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. ഇവരില്‍ 153 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

യുഎഇയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു