കൊവിഡ് ബാധിച്ച് പുതിയതായി നാല് മരണങ്ങളാണ് വ്യാഴാഴ്ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,72,060 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,49,666 പേരും ഇതിനോടകം തന്നെ രോഗമുക്തരായിക്കഴിഞ്ഞു.
മസ്‌കത്ത്: ഒമാനില്‍ (Oman) 1,440 പേര്‍ക്ക് കൂടി കൊവിഡ് (covid 19)P സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം (health ministry) പുറത്തുവിട്ട കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് ചികിത്സയിലിരുന്ന 2,423 പേര്‍ രോഗമുക്തരായി (covid recoveries) നിലവില്‍ 94 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
കൊവിഡ് ബാധിച്ച് പുതിയതായി നാല് മരണങ്ങളാണ് വ്യാഴാഴ്ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,72,060 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,49,666 പേരും ഇതിനോടകം തന്നെ രോഗമുക്തരായിക്കഴിഞ്ഞു. ആകെ 4,225 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കേക്ക് നിര്‍മിക്കാനുള്ള ഉപകരണങ്ങളിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം വിഫലമാക്കി
ആകെ 340 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 72 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) നിന്ന് പണം അയക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ (Ministry of Interior) മുന്നറിയിപ്പ്. തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലോ (People who have no relations) കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങലുടെ (Entities outside Kuwait) പേരിലോ പണം അയക്കുന്നതിനെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരം പണമിടപാടുകള്‍ നിയമവിരുദ്ധമായി കണക്കാക്കപ്പെടുമെന്നും (Considered as illegal) അങ്ങനെ ചെയ്യുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും (Accountability) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുഎഇയില്‍ സ്‍കൂള്‍ ബസിനടിയില്‍പെട്ട് 12 വയസുകാരിക്ക് ദാരുണാന്ത്യം
കുവൈത്തില്‍ കള്ളപ്പണ ഇടപാടുകള്‍ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം എത്തിക്കുന്നതും തട്ടിപ്പുകള്‍, ഓണ്‍ലൈനിലൂടെയുള്ള യാചന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനധികൃത പണമിടപാടുകള്‍ തുടങ്ങിയവയ്‍ക്ക് അറുതി വരുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ നടപടികള്‍.
യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരാളുടെയോ പേരിലോ വിശ്വാസ്യതയില്ലാത്ത സ്ഥാപനങ്ങളുടെയോ പേരില്‍ ബാങ്ക് വഴിയോ മറ്റ് ഇലക്ട്രോണിക് പണമിടപാട് സംവിധാനങ്ങള്‍ ഉപയോഗിച്ചോ പണം അയക്കുന്ന വ്യക്തികള്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന സംശയത്തില്‍ അകപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത ഇതോടെ ആ വ്യക്തിയില്‍ വന്നുചേരുമെന്നും അറിയിച്ചിട്ടുണ്ട്.
