മസ്‍കത്ത്: ഒമാനില്‍ പുതിയതായി 164 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് ഒരു കൊവിഡ് മരണം പോലുമുണ്ടായിട്ടില്ലെന്ന ആശ്വാസ വാര്‍ത്തയും അധികൃതര്‍ പുറത്തുവിട്ടു. ചികിത്സയിലായിരുന്ന 163 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,30,944 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,23,187 പേര്‍ രോഗമുക്തരായിട്ടുണ്ട്. 1508 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.