95.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി കൊവിഡ് മരണങ്ങളൊന്നും ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 4,238 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്.
മസ്‌കറ്റ്: ഒമാനില്‍ (Oman) 696 പേര്‍ക്ക് കൂടി കൊവിഡ് (covid 19) വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. 2,005 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,62,800 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,79,618 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
95.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി കൊവിഡ് മരണങ്ങളൊന്നും ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 4,238 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 273 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 60 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.
ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികള്‍ പിടിയിൽ
മസ്‍കത്ത്: ഒമാനിലേക്ക് (Oman) സമുദ്ര മാർഗം മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്‍ത്തുക്കളും കടത്താൻ ശ്രമിച്ച (Smuggling drugs and psychotropic substances) രണ്ട് പ്രവാസികളെ അറസ്റ്റ് (Expats arrested) ചെയ്‍തു. റോയൽ ഒമാൻ പൊലീസ് (Royal Oman Police) ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ, നാർക്കോട്ടിക്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യൻ വംശജരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വൻതോതിൽ ക്രിസ്റ്റല്‍ മെത്തും ഹാഷിഷും കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ടും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പോലീസിന്റെ പ്രസ്‍താവനയിൽ പറയുന്നു.
യുഎഇയില്‍ സ്‍കൂള്‍ ബസിന് തീപിടിച്ചു; കുട്ടികളും ജീവനക്കാരും സുരക്ഷിതര്‍
ബാല്‍ക്കണിയില്‍ നിന്ന് യുവതികള്‍ ചാടിയ സംഭവം; രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ
അജ്മാന്‍: യുഎഇയിലെ (UAE) അജ്മാനില്‍ (Ajman) അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി രണ്ട് യുവതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാരായ രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും (life imprisonment) നാടുകടത്തലും വിധിച്ച് അജ്മാന്‍ ക്രിമിനല്‍ കോടതി. അല്‍ നുഐമിയ പ്രദേശത്താണ് സംഭവം. 38ഉം 36ഉം വയസ്സുള്ള രണ്ടുപേര്‍ക്കാണ് ശിക്ഷ വിധിച്ചത്.
ബാല്‍ക്കണിയില്‍ ബെഡ്ഷീറ്റിന്റെ അറ്റം കെട്ടിയിട്ട് അതിലൂടെ താഴേക്ക് ഇറങ്ങി രക്ഷപ്പെടാനാണ് യുവതികള്‍ ശ്രമിച്ചതെന്ന് കോടതി രേഖകളില്‍ പറയുന്നു. തുടര്‍ന്ന് ആദ്യത്തെ യുവതി നിലത്ത് വീഴുകയും രണ്ടാമത്തെ യുവതി ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ വീഴുകയും ചെയ്തു. രണ്ടുപേര്‍ക്കും പരിക്കേറ്റു.
ശബ്ദം കേട്ട് അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമ എത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവതികളെ ആശുപത്രിയിലെത്തിച്ചു. ഈ രണ്ട് യുവതികള്‍ക്കും ക്ലീനിങ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത പ്രതികള്‍ ഇവരെ വഞ്ചിക്കുകയായിരുന്നു. തങ്ങളെ അജ്മാനിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതികള്‍ ആരോപിച്ചു.
