മസ്‍കത്ത്: ഒമാനില്‍ ഒന്‍പത് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 153 ആയി. ഇന്ന് 1132 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 36,034 ആയി. പുതിയ രോഗികളില്‍ 639 പേര്‍ സ്വദേശികളും 493 പേര്‍ പ്രവാസികളുമാണ്. രാജ്യത്ത് ഇതുവരെ 19,482 കൊവിഡ് രോഗികളാണ് സുഖം പ്രാപിച്ചത്.