മസ്‍കത്ത്: ഒമാനില്‍ ഇന്ന് രണ്ടു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 83 ആയി. ഇന്ന് 712 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 362 പേര്‍ സ്വദേശികളും 350 പേർ വിദേശികളുമാണ്. ഇതോടടെ 18198 പേർക്ക് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിനോടകം 4152 രോഗികൾ സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.