ഒമാനിൽ മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ്
വിവിധ കേസുകളിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിപ്പിക്കപ്പെടുന്നത്.

മസ്കറ്റ്: ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് 300ലധികം തടവുകാർക്ക് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മാപ്പ് നൽകിയത്. 2020 ജനുവരി 11നാണ് സുൽത്താൻ ഹൈത്തം ബിൻ താരിഖ് അൽ സൈദ് ഒമാൻ ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തത്.
Read Also - 5 വർഷത്തെ കാത്തിരിപ്പ്, മുടങ്ങാതെ ടിക്കറ്റെടുത്തു; നിനച്ചിരിക്കാതെ മലയാളിക്ക് ഭാഗ്യമെത്തി, കൈവന്നത് കോടികൾ