ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, റഷ്യൻ ഫെഡറേഷന്‍ പ്രസിഡന്റിന് സന്ദേശം അയച്ചു.

മസ്‍കറ്റ്: യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ (യുഎസ്എസ്ആർ) മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച്, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, റഷ്യൻ ഫെഡറേഷന്‍ പ്രസിഡന്റിന് സന്ദേശം അയച്ചു.

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ഗോർബച്ചേവിന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടുള്ള അനുശോചന സന്ദേശം റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിക് അയച്ചുവെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Read also: ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ

പ്രവാസി നിയമലംഘകര്‍ക്കായി പരിശോധന ശക്തം; വരുമാന സ്രോതസ് വ്യക്തമാക്കാനില്ലാത്തവര്‍ക്കെതിരെയും നടപടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷം തുടക്കം മുതല്‍ പതിനയ്യായിരത്തോളം പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഫോറിനേഴ്സ് നിയമത്തിലെ 16-ാം വകുപ്പ് പ്രകാരമുള്ള വിവിധ നിയമലംഘനങ്ങളുടെ പേരിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ അറസ്റ്റ് ചെയ്‍തത്. ഇവരില്‍ അധിക പേര്‍ക്കും വ്യക്തമായ വരുമാന സ്രോതസുണ്ടായിരുന്നില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

കുവൈത്തില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് വ്യക്തമായ വരുമാന സ്രോതസോ അല്ലെങ്കില്‍ ജീവിക്കാനുള്ള മാര്‍ഗമോ ഇല്ലെങ്കില്‍ അവരെ നാടുകടത്താമെന്ന് പ്രവാസികളെ സംബന്ധിക്കുന്ന നിയമത്തിലെ പതിനാറാം വകുപ്പ് വ്യക്തമാക്കുന്നു. ഇത് പ്രകാരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അടുത്ത കാലത്തായി നടപടി ശക്തമാക്കിയിരിക്കുന്നത്.

പരിശോധനകളില്‍ പിടിയിലായവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനത്തിന് ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അനധികൃത മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ഇവിടങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്ന പ്രവാസികളിലെ നിയമലംഘകര്‍ തുടങ്ങിയവരെയാണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍ത് തുടരന്വേഷണത്തിന് ശേഷം നാടുകടത്താനായി കുവൈത്ത് താമസകാര്യ വകുപ്പിന് കൈമാറിയത്.