Asianet News MalayalamAsianet News Malayalam

ജി.സി.സി രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ

visitsaudi.com/visa എന്ന ഓൺലൈൻ പോർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 

Expats of GCC countries to get online visa for visiting Saudi Arabia
Author
First Published Sep 2, 2022, 7:20 PM IST

റിയാദ്: ഗൾഫ് രാജ്യങ്ങളിലുള്ള വിദേശികൾക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഇനി ഓൺലൈൻ വിസ മതി. യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിൽ താമസരേഖയുള്ള വിദേശികൾക്കാണ് ഓൺലൈനായി സന്ദർശന വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചത്. 

visitsaudi.com/visa എന്ന ഓൺലൈൻ പോർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. വിസ ലഭിക്കാൻ യോഗ്യതയുള്ള പ്രഫഷനുകൾ ഓൺലൈൻ അപേക്ഷ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റസിഡന്റ് കാർഡിൽ യോഗ്യരായ പ്രഫഷനുള്ളവർ വിസ അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകരുടെ പാസ്‍പോർട്ടിന് കുറഞ്ഞത് ആറു മാസത്തെയും താമസരേഖക്ക് മൂന്ന് മാസത്തെയും കാലാവധിയുണ്ടായിരിക്കണം. 

അപേക്ഷ സമർപ്പിക്കപ്പെട്ടാൽ മന്ത്രാലയത്തിന്റെ പരിശോധനക്ക് ശേഷം ഇ-മെയിലായി വിസ ലഭിക്കും. വിനോദ സഞ്ചാര ആവശ്യത്തിനും ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനും ഈ വിസ ഉപയോഗിക്കാനാവും. ഒറ്റത്തവണയും പലതവണയും വന്നുപോകാവുന്ന രണ്ടുതരം വിസകളും ലഭ്യം. 300 റിയാലാണ് വിസയുടെ ഫീസ്. ഇതിന് പുറമെ ആരോഗ്യ ഇൻഷുറൻസിന്റെ ചെലവ് കൂടിയുണ്ടാവും. 

Read also: ലഗേജില്‍ ഒളിപ്പിച്ചത് 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം; പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

പ്രവാസി മലയാളി ബഹ്‌റൈനില്‍ നിര്യാതനായി
മനാമ: ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. കാസര്‍കോട് കാഞ്ഞങ്ങാട് കൂളിയാങ്കല്‍ സ്വദേശി സി കെ ഹമീദ് (52) ആണ് മരിച്ചത്. കുഴഞ്ഞുവീണതിന് തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

മുഹറഖില്‍ കര്‍ട്ടണ്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ: എന്‍ പി സക്കീന, മക്കള്‍: സഹീറ നസ്‌റിന്‍, ഇസ്മത് ഇഷാന.

മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

Follow Us:
Download App:
  • android
  • ios