മസ്‍കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചു. രാഷ്‍ട്രപതിക്ക് ആരോഗ്യവും സന്തോഷവും നേര്‍ന്ന ഒമാന്‍ ഭരണാധികാരി, ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും വികസനവുമുണ്ടാകട്ടെയെന്നും സന്ദേശത്തില്‍ ആശംസിച്ചു.

അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ചൊവ്വാഴ്‍ച രാവിലെ 7.50ന് ദേശീയ പതാക ഉയര്‍ത്തുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.