ഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ആരോഗ്യം, ഊര്‍ജ - ധാതു വകുപ്പ്, ഔഖാഫ് - മതകാര്യം എന്നീ വകുപ്പുകളിലാണ് മന്ത്രിമാരെ മാറ്റിയത്.

മസ്‍കത്ത്: ഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ആരോഗ്യം, ഊര്‍ജ - ധാതു വകുപ്പ്, ഔഖാഫ് - മതകാര്യം എന്നീ വകുപ്പുകളിലാണ് മന്ത്രിമാരെ മാറ്റിയത്.

ഡോ. ഹിലാൽ ബിൻ അലി അൽ സാബ്‍തിയായിരിക്കും രാജ്യത്തെ പുതിയ ആരോഗ്യ മന്ത്രി. 49 വയസുകാരനായ അദ്ദേഹം നിലവിൽ ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ്. എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെ നിയമിച്ചു. സലിം അൽ ഔഫിയാണ് ഊർജ - ധാതു വകുപ്പിന്റെ ചുമതലയുള്ള പുതിയ മന്ത്രി.

സൗദിയിൽ എല്ലാ വിഭാഗം ആളുകൾക്കും സന്ദർശന വിസ അനുവദിക്കുന്നു
റിയാദ്: സൗദിയിൽ സന്ദർശന വിസ എല്ലാ വിഭാഗം ആളുകൾക്കും അനുവദിക്കുന്നു. തൊഴിൽ വിസയിൽ കഴിയുന്നവർക്ക് അവരുടെ സ്‍പോൺസർഷിപ്പിൽ കൂടുതൽ പേരെ സന്ദർശ വിസയിൽ കൊണ്ടുവരാനാവും. ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ, ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം.

Read also: മയക്കുമരുന്നുമായി ബഹ്റൈനില്‍ പിടിയിലായ ഇന്ത്യക്കാരന് 15 വര്‍ഷം തടവ്

സൗദിയിൽ റെസിഡന്റ് വിസയുള്ളവരുടെ സഹോദരനും കുടുംബത്തിനും, സഹോദരിക്കും കുടുംബത്തിനും, ഭാര്യ, ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മക്കുമാണ് സന്ദർശക വിസ അനുവദിക്കുന്നത്. കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്ന തരത്തിലാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്. ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കൂ. നഫാത് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണം എന്നും വ്യവസ്ഥയുണ്ട്. ഈ ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.