Asianet News MalayalamAsianet News Malayalam

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ജോർദാനിലേക്ക്

ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അതിന് മുന്നോട്ട് നയിക്കുന്നതിനുമുള്ള ഇരു നേതൃത്വങ്ങളുടെയും താൽപ്പര്യമാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്.

oman sultan heads to jordan for two day visit
Author
First Published May 23, 2024, 11:52 AM IST

മസ്കറ്റ്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച മസ്കറ്റിൽ നിന്നും ജോർദാനിലേക്ക് പുറപ്പെട്ടു. സന്ദർശന വേളയിൽ ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തും. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈന്റെ ക്ഷണപ്രകാരമാണ് സന്ദർശനം.

ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളുടെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അതിന് മുന്നോട്ട് നയിക്കുന്നതിനുമുള്ള ഇരു നേതൃത്വങ്ങളുടെയും താൽപ്പര്യമാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്. വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനും അതിനുള്ള മാർഗങ്ങളും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളെക്കുറിച്ചും നിലവിൽ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്യും.

oman sultan heads to jordan for two day visit

ഒമാൻ മന്ത്രി സഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദ്, അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താൻ്റെ പ്രത്യേക പ്രതിനിധിയുമായ  സയ്യിദ് അസാദ് ബിൻ താരിഖ് അൽ സെയ്ദ് അൽ സെയ്ദ്, സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്  സാംസ്കാരിക കായിക യുവജന ക്ഷേമ മന്ത്രി, ഖാലിദ് ബിൻ ഹിലാൽ അൽ മവാലി  ശൂറ കൗൺസിൽ ചെയർമാൻ, സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ആഭ്യന്തര മന്ത്രി, സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി  സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ, നാസർ ബിൻ ഹമൂദ് അൽ കിണ്ടി  റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ, ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷിബാനി വിദ്യാഭ്യാസ മന്ത്രി, മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഷെയ്ഖ് അൽ ഫദൽ ബിൻ മുഹമ്മദ് അൽ ഹാർത്തി, ലെഫ്റ്റനൻ്റ് ജനറൽ ഹസൻ ബിൻ മൊഹ്‌സിൻ അൽ ഷുറൈഖി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ആൻഡ് കസ്റ്റംസ്, ലെഫ്റ്റനൻ്റ് ജനറൽ സെയ്ദ് ബിൻ അലി അൽ ഹിലാലി  ഇൻ്റേണൽ സെക്യൂരിറ്റി സർവീസ് മേധാവി, ഡോ: ഹിലാൽ ബിൻ അലി അൽ സബ്തി ഒമാൻ  ആരോഗ്യമന്ത്രി, വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റൈസി സുൽത്താന്‍റെ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്,ഒമാൻ റോയൽ ആർമി കമാൻഡർ മേജർ ജനറൽ മത്താർ ബിൻ സലിം അൽ ബലൂഷി, ഒമാൻ റോയൽ എയർഫോഴ്സ് കമാൻഡർ എയർ വൈസ് മാർഷൽ ഖമീസ് ബിൻ ഹമ്മദ് അൽ ഗഫ്രി, ഒമാൻ റോയൽ നേവി കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസിർ അൽ റഹ്ബി, മേജർ ജനറൽ മുസല്ലം ബിൻ മുഹമ്മദ് ജഅബൂബ്, സുൽത്താൻ്റെ പ്രത്യേക സേനയുടെ കമാൻഡർ എന്നിവർ  ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനെ യാത്ര അയക്കുവാൻ റോയൽ ഒമാൻ എയർപോർട്ടിൽ എത്തിയിരുന്നു.

oman sultan heads to jordan for two day visit

Read Also -  യൂസഫലിയുടെ അതിഥിയായി തലൈവർ; റോള്‍സ് റോയ്സില്‍ ഒപ്പമിരുത്തി യാത്ര, വീട്ടിലേക്ക് മാസ്സ് എന്‍ട്രി, വീഡിയോ വൈറല്‍

ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി റോയൽ ഓഫീസ് മന്ത്രി, ഒമാൻ  വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി,  പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സെയ്ദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി,ജോർദാനിലെ ഒമാൻ സ്ഥാനപതി  ശൈഖ് ഫഹദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഒജൈലി എന്നിവരടങ്ങുന്ന എട്ടംഗ ഉന്നത ഉദ്യോഗസ്ഥ സംഘം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ  താരിക്ക് അൽ സൈദിനെ അനുഗമിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios