എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയിലേക്ക് നാളെ യാത്ര തിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ് നാളെ യുകെയിലേക്ക് യാത്ര തിരിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് യുകെയിലേക്ക് നാളെ യാത്ര തിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

യുകെയില്‍ എത്തുന്ന ഹൈതം ബിന്‍ താരിക്ക് ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലന്‍ഡിന്റെയും യുകെ രാജാവും കോമണ്‍വെല്‍ത്തിന്റെ തലവനുമായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ അഭിനന്ദിക്കുകയും ചെയ്യുമെന്നും വാര്‍ത്ത ഏജന്‍സിയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Scroll to load tweet…

മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ സര്‍വീസുകളുടെ എണ്ണം കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ അരിവില കുത്തനെ കൂടുമെന്ന് മുന്നറിയിപ്പ്. ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുവ ഏര്‍പ്പെടുത്തിയതാണ് അരി വില ഉയരാൻ കാരണം. ഇത് കാരണം വിപണിയില്‍ ഇരുപത് ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

പ്രവാസികൾ വലിയ തോതിൽ ഉപയോഗിക്കുന്ന രണ്ട് ഇനങ്ങൾക്കാണ് കേന്ദ്ര സര്‍ക്കാര്‍ 20 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോഗം കുറവുള്ള ബസുമതി അരിക്ക് തീരുവ ഏര്‍ടുത്തിയിട്ടില്ല. പുതിയ തീരുവയ്ക്ക് ആനുപാതികമായ വിലവര്‍ധന വിപണിയിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ അരി ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. 

ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍

ഇന്ത്യയുടെ അരി കയറ്റുമതിയിൽ നല്ലൊരു പങ്കും ഗൾഫ് രാജ്യങ്ങളിലേക്കാണ് അയക്കുന്നത്. പാകിസ്ഥാനിൽ നിന്നും വിയറ്റ്നാമിൽ നിന്നും കൂടുതൽ അരി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ സമീപകാലത്തുണ്ടായ പ്രളയം പാക്കിസ്ഥാനിൽ വന്‍ കൃഷിനാശമുണ്ടാക്കിയത് ഈ ശ്രമങ്ങൾക്ക് തിരിച്ചടിയായി.