Asianet News MalayalamAsianet News Malayalam

ഒമാനില്‍ വീണ്ടും രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചു

റെസ്‌റ്റോറന്റ്, കഫേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോം ഡെലിവറി എന്നിവയ്ക്കും വിലക്ക് ബാധകമാണ്. പെട്രോള്‍ സ്‌റ്റേഷന്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.

Oman to close all commercial activities in all governorates from March 4
Author
Muscat, First Published Mar 1, 2021, 9:00 PM IST

മസ്‌കറ്റ്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രികാല വ്യാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന് നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നും മാര്‍ച്ച് 20 വരെ തുടരുമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.

റെസ്‌റ്റോറന്റ്, കഫേകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഹോം ഡെലിവറി എന്നിവയ്ക്കും വിലക്ക് ബാധകമാണ്. പെട്രോള്‍ സ്‌റ്റേഷന്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല. അതേസമയം മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി മാത്രമാകും ക്ലാസുകള്‍ ഉണ്ടാകുകയെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios