മഹൌത്ത് വിലായത്തിലെ സറബ് പ്രദേശത്ത് കടലില്‍ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് 18 പ്രവാസികളും പിടിയിലായതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
മസ്‍കത്ത്: ഒമാനില്‍ (Oman) നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്തും (Expats to be deported). ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസാണ് (Directorate General of Agricultural, Fisheries and Water Resources) ഇക്കാര്യം അറിയിച്ചത്. അല്‍ വുസ്‍ത ഗവര്‍ണറേറ്റില്‍ (Al Wusta Governorate) വെച്ച് അനധികൃത മത്സ്യബന്ധനത്തിനാണ് ഇവര്‍ പിടിയിലായത്.
മഹൌത്ത് വിലായത്തിലെ സറബ് പ്രദേശത്ത് കടലില്‍ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് 18 പ്രവാസികളും പിടിയിലായതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ദുഖമിലെ പൊലീസ് സേനയുടെ സഹായത്തോടെയായിരുന്നു പരിശോധന. പ്രവാസികളെ കസ്റ്റഡിയിലെടുത്ത ശേഷം നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സംയുക്ത പരിശോധക സംഘത്തിന് കൈമാറിയിരിക്കുകയാണെന്നും ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
