മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്ന് ഡോക്ടര്‍ താമ്ര ബിന്‍ത് സൈദ് അല്‍ ഗാഫ്റി.

മസ്‌കറ്റ്: നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമായ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി കൊവിഡ് വാക്സിന്‍ നല്‍കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയ സേവന വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറല്‍ ചുമതലയിലുള്ള ഡോക്ടര്‍ താമ്ര ബിന്‍ത് സൈദ് അല്‍ ഗാഫ്റി ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

കിടപ്പു രോഗികളായ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നതിനാണ് മന്ത്രാലയം തയ്യാറാകുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona