Asianet News MalayalamAsianet News Malayalam

ഒമാനില്‍ ഇന്ന് മുതല്‍ പൊതുഗതാഗതം പുനരാരംഭിക്കുന്നു; ടിക്കറ്റ് നിരക്കില്‍ വര്‍ധന

താപനില പരിശോധിച്ച ശേഷമായിരിക്കും യാത്രക്കാരെ ബസ്സിലേക്ക് പ്രവേശിപ്പിക്കുക. യാത്രയിലുടനീളം യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.

oman to restart public transport services from today
Author
Muscat, First Published Sep 27, 2020, 11:37 AM IST

മസ്‌കറ്റ്: കര്‍ശന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ന് മുതല്‍ മുവാസലാത്തിന്റെ ഇന്‍റര്‍സിറ്റി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ജാലാന്‍ ബനീ ബുആലി, ബുറൈമി, ഇബ്രി, ദുകം, സൂര്‍, യന്‍കല്‍, റുസ്താഖ്, കസബ്-ഷിനാസ്, ഷന്ന-മസീറ, ഇബ്രി-ബുറൈമി, ദുകം-ഹൈമ എന്നിവടങ്ങളിലേക്കുള്ള  സര്‍വീസുകള്‍ മസ്‌കറ്റിലെ അസൈബായില്‍ നിന്നും ആരംഭിക്കും.

താപനില പരിശോധിച്ച ശേഷമായിരിക്കും യാത്രക്കാരെ ബസ്സിലേക്ക് പ്രവേശിപ്പിക്കുക. യാത്രയിലുടനീളം യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ബസ്സിനുള്ളില്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും യാത്രക്കാര്‍ക്ക് സീറ്റുകള്‍ നല്‍കുക. ടിക്കറ്റ് നിരക്ക് 500 ഒമാനി ബൈസ വര്‍ധിപ്പിച്ചിട്ടുണ്ട്. സിറ്റി സര്‍വീസുകള്‍ക്ക് 100 ബൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മസ്‌കറ്റ് നഗരത്തിലെ സര്‍വീസുകള്‍ ഒക്ടോബര്‍ നാലിനും, സലാല നഗരത്തിലെ സര്‍വീസുകള്‍ ഒക്ടോബര്‍ പതിനെട്ടിനും ആരംഭിക്കും. മസ്‌കറ്റില്‍ നിന്നും ദുബായിലേക്കും സലാലയിലേക്കും തല്‍ക്കാലം സര്‍വീസുകള്‍ ഉണ്ടാവില്ല. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുഗതാഗത സേവനങ്ങളും മാര്‍ച്ച് മാസം മുതല്‍ ഒമാനില്‍ നിര്‍ത്തിവെച്ചിരുന്നു.

Follow Us:
Download App:
  • android
  • ios