മസ്കറ്റ്:  ഒമാനില്‍ സെപ്റ്റംബര്‍ 27 മുതല്‍ പൊതു ഗതാഗത സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിറ്റി സര്‍വീസുകള്‍ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും.

ഒക്ടോബര്‍ 18 മുതല്‍ സലാലയിലെ നഗരങ്ങള്‍ തമ്മിലുള്ള ഗതാഗത സേവനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഗതാഗത സേവനങ്ങളും മാര്‍ച്ച് മാസം മുതല്‍ ഒമാനില്‍ നിര്‍ത്തിവെച്ചിരുന്നു.