2022 മെയ് 31ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

2022 മെയ് 31ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇലക്ട്രോണിക് സേവനങ്ങള്‍ 2022 ജൂണ്‍ 1 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Scroll to load tweet…

Also Read: ഒമാനില്‍ കിണറ്റില്‍ വീണയാളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

പ്രവാസികള്‍ ശ്രദ്ധിക്കുക; മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ക്ക് പുതിയ അറിയിപ്പുമായി അധികൃതര്‍

മസ്‍കത്ത്: കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരാന്‍ യാത്രക്കാരെ അനുവദിക്കില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ആവശ്യമായ കുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നത് യാത്ര വൈകാനും മരുന്നുകള്‍ റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുക്കാനും കാരണമാവുമെന്നാണ് പ്രസ്‍താവനയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഒമാനിലെ ഏതെങ്കിലും വിമാനത്താവളങ്ങളിലേക്ക് എത് കമ്പനിയുടെ വിമാനങ്ങളിലും യാത്ര ചെയ്യുന്നവര്‍ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി അവര്‍ കൊണ്ടുവരുന്ന എല്ലാ മരുന്നുകളുടെയും മെഡിക്കല്‍ പ്രിസ്‍ക്രിപ്ഷനുകള്‍ കൂടി കൈയില്‍ കരുതണമെന്നും അറിയിച്ചിട്ടുണ്ട്.