വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് അംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇയാളെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. 

മസ്‍കത്ത്: ഒമാനില്‍ കിണറ്റില്‍ വീണ സ്വദേശിയെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. സ്വദേശി പൗരനാണ് സുര്‍ വിലായത്തിലെ തൈമ ഏരിയയില്‍ അപകടത്തില്‍പെട്ടത്.

വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ആന്റ് അംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇയാളെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. സാരമായ പരിക്കുകളുള്ളതിനാല്‍ അടിയന്തര വൈദ്യ സഹായം ലഭ്യമാക്കിയ ശേഷം പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. കിണറുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.