ശനിയും ഞായറും ഈ നിരക്ക് തന്നെ തുടരും. 

മസ്കറ്റ്: ഒമാനി റിയാലിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു റിയാലിന് 218 രൂപ എന്ന നിരക്ക് കടന്നിരിക്കുകയാണ്. റിയാലിന്‍റെ വിനിമയ നിരക്ക് കാണിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ എക്സ് ഇ കണ്‍വെര്‍ട്ടറില്‍ റിയാലിന് 218.48 രൂപയാണ് കാണിച്ചതെങ്കിലും ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് 218 രൂപയെന്ന നിരക്കിലാണ് കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.

ഇന്നും ഞായറാഴ്ചയും ഈ നിരക്ക് തന്നെയാകും വിനിമയ സ്ഥാപനങ്ങൾ നൽകുക. അമേരിക്കന്‍ ഡോളര്‍ ശക്തി പ്രാപിച്ചതും എണ്ണവില വര്‍ധിച്ചതുമാണ് വിനിമയ നിരക്ക് ഉയരാന്‍ പ്രധാന കാരണമായത്. അമേരിക്കന്‍ ഡോളറിന്‍റെ ശക്തി കാണിക്കുന്ന ഡോളര്‍ ഇന്‍റക്സും ഉയര്‍ന്നു. ഡോളര്‍ ഇന്‍റക്സ് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന ഫോ​റി​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്സ് ഇ​ന്ത്യ​യി​ൽ​ നി​ന്ന് നി​ക്ഷേ​പം പി​ൻവ​ലി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.

Read Also -  ഫോബ്സ് അതിസമ്പന്ന പട്ടികയിലെ മലയാളികൾ ആരെല്ലാം? പ്രവാസി വ്യവസായി എംഎ യൂസഫലി വ്യക്തിഗത സമ്പന്നരില്‍ ഒന്നാമത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം