ക്വാറന്‍റീനില്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്‌റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്കറ്റ്: ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ലംഘിച്ച ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ബുറേമി ഗവര്‍ണറേറ്റില്‍ നിന്നാണ് ഇയാളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്. ക്വാറന്‍റീനില്‍ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്‌റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.