10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ  3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്.

ദുബൈ: ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തില്‍ ദുബൈയിലെത്തിയത് ഒരു കോടിയിലേറെ അന്താരാഷ്ട്ര സന്ദര്‍ശകര്‍. ഇവരില്‍ 10 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നിരട്ടി ആളുകളാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത്. 

10.12 മില്യന്‍ ആളുകളാണ് ഈ വര്‍ഷം ദുബൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആകെ 3.85 ദശലക്ഷം ദുബൈ സന്ദര്‍ശിച്ചത്. 162.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് സാമ്പത്തിക വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ ദുബൈയിലെത്തിയത്. 20 ലക്ഷം പേരാണ് അക്കാലയളവില്‍ രാജ്യത്ത് എത്തിയത്. എക്സ്പോ 2020 ഇതിന് ഒരു കാരണമാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് 2019ല്‍ 12.08 ദശലക്ഷം പേരാണ് ദുബൈയിലെത്തിയത്. ദുബൈ വിനോദസഞ്ചാര മേഖലയുടെ ശക്തമായ തിരിച്ചുവരവാണ് ഈ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Read More - ഫുട്ബോള്‍ ആരാധകര്‍ക്കുള്ള പ്രത്യേക വിസ; ആദ്യ വിസ ലഭിച്ചത് ജോര്‍ദ്ദാന്‍ സ്വദേശിക്ക്

ദുബൈയില്‍ പ്രവാസി വനതി നല്‍കിയ 1600 കോടിയുടെ സ്വത്ത് കേസ് തള്ളി

ദുബൈ: ഭര്‍ത്താവിന്‍റെ വില്‍പത്രത്തിന്‍റെ ആധികാരികത തെളിയിക്കാനാകാതെ വന്നതോടെ 73.4 കോടി ദിര്‍ഹത്തിന്‍റെ സ്വത്ത് കേസില്‍ ദുബൈ കോടതിയില്‍ പ്രവാസി വനിത പരാജയപ്പെട്ടു. 75കാരിയായ ലെബനീസ് വനിതയാണ് ദുബൈ പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയിലെ കേസില്‍ പരാജയപ്പെട്ടത്. 2013ല്‍ എഴുതിയതെന്ന് പറയുന്ന രേഖയുടെ ആധികാരികതയാണ് തെളിയിക്കാനാകാതെ പോയത്.

യുഎഇ ആസ്ഥാനമായുള്ള നിര്‍മ്മാണ കമ്പനിയുടെ പങ്കാളിയായിരുന്നു പ്രവാസി വനിതയുടെ ഭര്‍ത്താവായ കനേഡിയന്‍ സ്വദേശി. 2020 ഒക്ടോബറില്‍ പ്രവാസി വനിതയുടെ ഭര്‍ത്താവ് ദുബൈയില്‍ മരിച്ചു. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ദുബൈ മറീനയിലെ ദമ്പതികളുടെ വീട്, മൂന്ന് വില്ലകള്‍, 29 അപ്പാര്‍ട്ട്മെന്‍റുകള്‍, ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ 10 ലാന്‍ഡ് പ്ലോട്ടുകള്‍, നാല് ആഢംബര കാറുകള്‍ എന്നിവ ഉള്‍പ്പെടെ ലഭിക്കാനിരുന്ന അനന്തരാവകാശത്തില്‍ ഭര്‍ത്താവിന്‍റെ സഹോദരങ്ങളെ ഒഴിവാക്കാനാണ് പ്രവാസി വനിത ശ്രമിച്ചത്. 

Read More -  ദുബൈയിലെ പുതിയ ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

കുട്ടികളില്ലാത്ത ഇയാളുടെ അടുത്ത ബന്ധുക്കളായ രണ്ട് സഹോദരിമാരും സഹോദരന്മാരും യുഎഇ കോടതിയില്‍ അനന്തരാവകാശ ഇന്‍വെന്‍ററി അഭ്യര്‍ത്ഥന സമര്‍പ്പിച്ചതിന് ശേഷമാണ് മരണപ്പെട്ടയാളുടെ ഭാര്യ ഹര്‍ജി നല്‍കിയതെന്ന് കോടതിയില്‍ വാദം ഉയര്‍ന്നു. സ്ത്രീയുടെ അറിവോടെയാണ് ഇന്‍വെന്‍ററിക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചതെന്നും ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് അവര്‍ കോടതിയെ സമീപിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വില്‍പത്രം യുഎഇയിലോ കാനഡയിലോ രജിസ്റ്റര്‍ ചെയ്തതിന് തെളിവുകളൊന്നും കണ്ടെത്തിയില്ല. വില്‍പത്രത്തിന്‍റെ ആധികാരികത തെളിയിക്കുന്നതില്‍ സ്ത്രീ പരാജയപ്പെടുകയായിരുന്നു.