പരിക്കേറ്റ ആറ് പേരെ ശൈഖ് ഖലീഫ സ്‍പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് നാല് പേര്‍ സഖര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹവും ശൈഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയിലാണ്.  

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ മിനി ബസ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ശൈഖ് മുഹമമ്ദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 122ന് സമീപത്തായിരുന്നു സംഭവം.

പരിക്കേറ്റ ആറ് പേരെ ശൈഖ് ഖലീഫ സ്‍പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് നാല് പേര്‍ സഖര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹവും ശൈഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയിലാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവം നടന്ന് എട്ട് മിനിറ്റുകള്‍ക്കകം രണ്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ആകെ ഒന്‍പത് ആംബുലന്‍സ് യൂണിറ്റുകളും 12 ട്രാഫിക് പട്രോള്‍ സംഘങ്ങളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനുപുറമെ ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍വിങ് രക്ഷാസംഘവും സ്ഥലത്തെത്തിയിരുന്നു. തലകീഴായി മറിഞ്ഞ ബസ് അപകടത്തില്‍ പൂര്‍ണമായി തരകര്‍ന്നു. അശ്രദ്ധമായ ഡ്രൈവിങും, റോഡില്‍ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതും വേഗപരിധി ലംഘിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 

View post on Instagram