അബഹ: സൗദി അറേബ്യയിലെ അബഹയില്‍ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം. അബഹയെയും മഹായില്‍ അസീറിനെയും ബന്ധിപ്പിക്കുന്ന ശആര്‍ ചുരം റോഡിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. 

മിനറല്‍ വാട്ടര്‍ കയറ്റിയ ലോറി മൂന്ന് കാറുകളുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സുരക്ഷാ വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുപത് മിനിറ്റിനകം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു.