റെഡ്‍ ക്രസന്റ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

റിയാദ്: സൗദി അറേബ്യയില്‍ മക്കയ്ക്ക് സമീപം കാര്‍ മറിഞ്ഞ് ഒരാള്‍ മരണപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. റെഡ്‍ ക്രസന്റ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഗുരതരമായി പരിക്കേറ്റ ഒരാളുള്‍പ്പെടെ മൂന്ന് പേരെ അന്‍ നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രിയിലും നിസാര പരിക്കുകള്‍ മാത്രമുള്ള രണ്ട് പേരെ അല്‍ സാഹിര്‍ കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്.