അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍അംവാഹിലെ അല്‍അമായിര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച പിക്കപ്പും മറ്റു രണ്ടു വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടം.

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിലുണ്ടായ അപകടത്തിൽ മറ്റൊരു വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍അംവാഹിലെ അല്‍അമായിര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച പിക്കപ്പും മറ്റു രണ്ടു വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.

Read more: സൗദി അറേബ്യയിൽ വിസിറ്റിങ് വിസ കാലാവധി മൂന്നുമാസമാക്കി ചുരുക്കി

ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: മലയാളി ബഹ്റൈനില്‍ മരിച്ചു. പാലക്കാട് കാപ്പൂര്‍ പഞ്ചായത്ത് കുന്നത്ത് കാവ് റോഡ് സ്വദേശി നീലിയാട്ടില്‍ നാരായണന്‍ (66) ആണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നാല്‍പ്പത് വര്‍ഷത്തോളമായി പ്രവാസിയാണ്. മനാമയിലെ യൂസഫ് അല്‍ സയാനി ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങില്‍ പര്‍ച്ചേസിങ് സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: വനജ, മക്കള്‍: നവീന്‍, അഞ്ജന. 

Read More -  സൗദിയിൽ ഒട്ടകങ്ങളെ കയറ്റിയ ട്രക്ക് മറിഞ്ഞ് രണ്ട് പ്രവാസികള്‍ മരിച്ചു

മക്കളെ കാണാൻ സന്ദർശന വിസയിലെത്തിയ ദിവസം തന്നെ മലയാളി മരിച്ചു
റിയാദ്: സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ (58) ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്.

മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം. മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും. അതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ മുജീബിനോപ്പം ജിസാൻ ഐ.സി.ഫ് നേതാകളായ സിറാജ് കുറ്റിയാടി, അബ്ദുല്ല സുഹ്രി, മുഹമ്മദ് സ്വലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റിയാടി എന്നിവർ രംഗത്തുണ്ട്.

Read More - അപ്രതീക്ഷിതമായി വിരലടയാളത്തില്‍ കുടുങ്ങി പ്രവാസി മലയാളി; നാട്ടിലേക്കയക്കും