മസ്‍കത്ത്: ഒമാനിലെ തെക്കൻ ശർഖിയയിലുള്ള മസീറയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവുമായി ബന്ധപെട്ട് ഒരു വിദേശിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് സ്ഥിരീകരിച്ചു. ഒരു ഒമാനി പൗരനെ വധിക്കുകയും മറ്റൊരു സ്ത്രീയെ    മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഷ്യക്കാരനായ ഒരു പ്രവാസിയെയാണ്  റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തിരിക്കുന്നത്.

കൊലപാതകത്തിന്റെ കൂടുതൽ വിശദംശങ്ങൾ  പോലീസ്  വെളിപ്പെടുത്തിയിട്ടില്ല. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ഒമാന്റെ തലസ്ഥാന നഗരമായ മസ്‌കത്തിൽ നിന്നും 589 കിലോമീറ്റർ അകലെയാണ് 'മസീറ' എന്ന ദ്വീപ് സ്ഥിതിചെയ്യുന്നത്.